റാന്നി പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വാളിപ്ലാക്കൽ പടിയിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യാത്രക്കാർക്ക് പരിക്ക്. ബുധനാഴ്ച അതായതു ഇന്നലെ രാവിലെ ഒമ്പതിനാണ് പത്തനംതിട്ട ഭാഗത്തേക്ക് പോകുകയായിരുന്ന ഉടുമ്പുംചോല സ്വദേശികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത്. വളവിൽ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. നേരിയ പരിക്കുകളോടെ ഇവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച ശേഷം സംസ്ഥാന പാതയിൽ അപകടം പതിവ് കാഴ്ചയാണ്. റോഡ് നിർമ്മാണത്തിലെ അപാകതകളാണ് മിക്ക അപകടങ്ങൾക്കും കാരണമെന്നു നാട്ടുകാർ ആരോപിച്ചു. പ്ലാച്ചേരി മുതൽ ഉതിമൂട് വരെ അപകടങ്ങൾ ഇല്ലാത്ത ദിവസം ചുരുക്കമാണ്.
Passengers were injured after the car lost control and crashed into the wall at Valiplakkal stairs.